Saturday, June 1, 2013

oru dinam



26/10/2012                                                                                                                         Joice Samuel
                                                                                                                    
  
         ദൈവത്തിന് സ്തുതി..

മനുഷ്യാ, നിന്റെ ആയുസ്സ്‌ ഇതാകുന്നു എങ്കില്‍,                                                                        “ധനവാന്‍ തന്റെ സമ്പത്തില്‍ പ്രശംസികുന്നതെന്തിനു”?                                    “സൗന്ദര്യവതികള്‍ തന്റെ സൗന്ദര്യത്തില്‍ ചാഞ്ചാടുന്നതെന്തിനു”?                       “ബലവാന്‍ തന്റെ ബലത്തില്‍ അഹങ്കരിക്കുന്നതെന്തിനു”?
        മരിച്ചു കിടക്കുന്നവന് കേള്‍ക്കാന്‍ ആവതില്ലേലും വന്നിരിക്കുന്നവര്‍ക്ക് വേണ്ടിയാവണം, പിതാവ് ആ വാക്യങ്ങള്‍ അത്ര ഈണത്തോടെയും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയിലും ഉച്ചരിച്ചത്. മരണസമയത്തെ അച്ഛന്റെ ചൊ ല്‍ വാക്യങ്ങളുടെ ഈണം കുന്തിരിക്കത്തിന്റെ സുഗന്ധം പോലെ കാറ്റിലൂടെ ആ പരിസരമാകെ ഒഴുകി നാടന്നു. സ്വര്‍ണ്ണനൂല്‍ വര്‍ണമായ സൂര്യകിരണങ്ങളും ,അകലങ്ങളില്‍ നിന്നും ഒഴുകി എത്തിയ കാറ്റിന്റെ മര്മ്മരവും,വിജനമായ മരുഭൂമിയുടെ നിശബ്ദത പേറുന്ന പൊയ് മുഖങ്ങളും, അതിലുപരി കണ്ണുനീരിന്റെ നനവു കൂടി ചേര്‍ന്നത്‌ കൊണ്ടാവാം ദുഖം തളം കെട്ടിയ മുഖങ്ങള്‍ക്കിടയില്‍ തനിക്ക് മാത്രം ആ നിമിഷം അത്ര മധുരിതമായ്‌ തോനിയത്. രംഗബോധമില്ലതാ കോമാളിയാണ് മരണം എന്ന് താന്‍ എവിടെയോ വായിച്ചിട്ടുണ്ട്. ശരിയാവും.. മരണത്തിന് ആ ബോധം ഉണ്ടായിരുന്നേല്‍ ഒരിക്കലും തന്നെ ഒരു നിമിഷത്തില്‍ ഇരുളിലെ മാലാഖമാര്‍ക്ക് ചുംബിക്കുവാന്‍ കൊടുക്കുകയില്ല എന്ന് വെളിച്ചത്തിന്റെ ഇടനാഴിയില്‍ നിന്നാരുടെയോ നിശ്യാസം തന്നോട് മന്ത്രിക്കും പോലെ .ഈ ലോകത്തിലെല്ലാം മായയാനെന്നു തന്റെ അമ്മ പറഞ്ഞപ്പോള്‍ മരണവും മായയാണോ അതോ, മരണാനന്തര ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു പാസ്പോര്‍ട്ട് മാത്രമാണോ എന്ന് ചോദിച്ചതും അമ്മയില്‍ നിന്നുതിര്‍ന്നു വീണ മൌനമാര്‍ന്ന പുഞ്ചിരിയുടെ ചിത്രം ചിന്തകളില്‍ നിഴല് പോലെ നിന്നു. ചിലപ്പോള്‍ അത് തന്നെയാവുമെന്നു മറ്റുള്ളവരുടെ കണ്ണുകളില്‍ നിന്ന് ഈ നിമിഷം വായ്ചറിയാന്‍ കഴിയവെ, ചിന്തകള്‍ക്ക് മുകളിലൂടെ നട്ടുച്ച വെയില്‍ സിരകളിലേക്ക് ആഴ്ന്നിറങ്ങി രക്തധമനികളിലെ മരവിച്ച രക്തത്തെ ചൂടാക്കാന്‍ ഒരു ശ്രമം നടത്തി.എത്ര മാത്രം വെയില്‍ താന്‍ കൊണ്ടിരിക്കുന്നു. പക്ഷെ അപ്പോളൊന്നും തോനാതൊരു ചൂട്‌ ഇപ്പോള്‍ തന്റെ ആത്മാവില്‍ കുത്തിയിറങ്ങുന്ന പോലെ. തന്നെ നഷ്ടപെട്ട ശരീരം മറ്റൊന്നിനെ പ്രാപിക്കല്‍ വെമ്പല്‍ കൊള്ള്ന്നുണ്ടാവുമോ?? ഇനി കുറച്ചു നേരം കൂടി മാത്രം.തന്റെ ശരീരം മണ്ണിനു സ്വന്തമാകുവാന്‍.പൂ പോലെ തന്‍ കാത്തു സൂക്ഷിച്ച ശരീരത്തിലൂടെ പുഴുക്കള്‍ നൃത്തം ചവിട്ടുവാന്‍ പോവുന്നു.പെട്ടന്നാണ് അത് സംഭവിച്ചത്.തന്റെ ദേഹത്തില്‍ കുറച്ചു മണ്‍തരികള്‍ വന്നു വീണു. ചടങ്ങുകള്‍ തീരാന്‍ പോവുന്നു എന്ന തോനാല്‍ ഉളവാക്കി കൊണ്ട് അന്ത്യചുംബന നിമിഷത്തില്‍ ഒരിറ്റു കണ്ണു നീര്‍ തന്റെ കവിളുകളില്‍ വന്നു പതിച്ചു. ഹൃദയത്തില്‍ നിന്നൂറി വന്ന ഗദ്ഗദങ്ങള്‍ ഓരോന്നും കടലിലെ തിരകള്‍ പോലെ തന്നിലേക്ക് വലിചെരിയപെടുന്ന പോലെ .അമ്മയുടേതാണ്..ആ കണ്ണുകള്‍ വല്ലാതെ കലങ്ങിയിരിക്കുന്നു.മനസ്സിലെ വിങ്ങലുകള്‍ ആ മുഖത്ത് നിന്നും നന്നേ വായിച്ചറിയാന്‍ കഴിയുന്നുണ്ട്.കടല്‍പെറ്റ തിരകള്‍ ഒടുക്കം അതില്‍ തന്നെ അവസാനിക്കുന്ന പോലെ ചിപ്പിയില്‍ നിന്നുതിര്‍ന്നൊരു മുത്ത്‌ കണക്കെ  ഓര്‍മ്മകള്‍ ഒരു നിമിഷം ഇമകളില്‍ തട്ടി കണ്ണുനീരില്‍ ഒലിച്ചിറങ്ങി.എന്നും തന്നെ തഴുകാറുള്ള,പ്രായത്തിന്റെ പൊട്ടുകളാല്‍ ചുക്കി ചുളിഞ്ഞ ആ നെറ്റി മേല്‍ അവസാനമായ്‌ ഒന്ന് ചുംബിക്കണം എന്ന തോനലില്‍ ആത്മാവ് വീര്‍പ്പു മുട്ടിയത്‌ കൊണ്ടാവാം,പെട്ടന്ന് അവിടെ വീശിയ കാറ്റ് അത് മനസിലാകി, “ആത്മാവിനു മനുഷ്യനെ സ്പര്‍ശിക്കുവാന്‍ ദൈവം അനുവാദം കൊടുത്തിട്ടില്ല” എന്ന് മൂളി കടന്നു പോയതും കാറ്റിലൂടെ ഒഴുകി നീങ്ങിയ വ്യഥകള്‍ക്ക് മേല്‍ പെട്ടന്നൊരു പാളി വന്നു വീണതും ഒരുമിച്ചായിരുന്നു.അവസാനം തന്റെ ശവ മഞ്ചത്തിന്റെ വാതിലും അടക്കപെടുവാന്‍ പോവുന്നു.ഇനി താന്‍ അതില്‍ നിന്നും ഇറങ്ങരുത് അല്ലേല്‍ തന്നെ പെട്ടന്നാരും എടുക്കരുത് എന്ന് കരുതീട്ടാവണം അതിന്റെ കൊളുത്ത് തനിക് വേണ്ടപ്പെട്ടവര്‍ ഇട്ടത്. ഒരു നിമിഷത്തില്‍ അത് നല്ലതാണെന്നൊരു തോനല്‍ തനിക്കും ഉണ്ടാകതിരുന്നില്ല. കാരണം, “കുഴിയില്‍ കിടക്കുന്ന ശവത്തിനെ പോലും വെറുതെ വിടാത്ത ചില മനുഷ്യരുടെയും കൂടി ആണല്ലോ ഈ ലോകം”. പെട്ടന്ന് ചിന്തകളില്‍ വെടി മരുന്ന് നിറച്ച പോലെ അവസാനമായ്‌ തനിക്ക് വേണ്ടി അടിച്ച ദേവാലയ മണികളുടെ മുഴക്കം കാതുകളില്‍ വിറങ്ങലിച്ചു നിന്നു. വെള്ളത്തിന്റെ ആഴങ്ങളിലേക്ക് നൂഴ്ന്നു പോയ  മീന്‍ കണക്കെ ഓര്‍മ്മകള്‍ ഇരുട്ടിലേക്ക് താഴ്ന്നു പോവുന്നു. ”കുമിളകള്‍ പോലെയാണ് ജീവിതത്തിലെ സന്തോഷം” എന്ന അമ്മയുടെ വാക്കുകള്‍ എത്ര വാസ്തവം എന്ന് തോനിയത് ആ ഞായറാഴ്ചയിലായിരുന്നു. 6  ദിവസം അദ്ധ്യാനിച് ഏഴാം ദിവസം ദൈവത്തിനു വേണ്ടിയുള്ളതാണെന്നും ഈ പറ്റിക്കലിന്റെ ലോകത്തില്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കാണിക്കാന്‍ ജ്യല്ലറിക്കാര്‍ മത്സരിക്കുന്ന പോലെ മറ്റുള്ളോരെ കാണിക്കാന്‍ വേണ്ടിയെങ്കിലും പള്ളിയില്‍ ഒന്ന് പോടാ എന്ന് അമ്മ എന്നത്തെതും പോലെ അന്നും കൂടി പറഞ്ഞത് പകലത്ത് പറന്ന വാവലിനെ പോലെ ഓര്‍മ്മയില്‍ തട്ടി തടഞ്ഞു നിന്നു.അന്ന് എന്തോ തനിക്കാ  വാക്കുകളില്‍ ഒരു 916 പരിശുദ്ധി ഉണ്ടായില്ലെന്ന് മാത്രമല്ല ഇന്റെര്‍നെറ്റിലൂടെ നടന്നു സ്മാര്‍ട്ട് ഫോണില്‍ തല ചായ്ച്ചുറങ്ങുന്ന എന്റെ പ്രായക്കാര്‍ക്കിടയില്‍ ആ വാക്കുകള്‍ ഇക്കാലത്തെ ഒരു ‘നോകിയ ഫോണിന്റെ’ വിലയെ കൊടുതിരുന്നുള്ളൂ എന്നതും സത്യം.പക്ഷെ അമ്മയെ സന്തോഷിപ്പിക്കാന്‍ എങ്കിലും പള്ളിയില്‍ പോവണം എന്ന് വിചാരിച്ചു ഇറങ്ങിയതാണ്.പക്ഷെ ഇങ്ങ് എത്തിയത് ശവ മഞ്ച്ത്തിലൂടെ ആണെന്ന് മാത്രം.എന്നെ കിടത്താനുള്ള പെട്ടി  തേടി അവര്‍ കുറെ അലഞ്ഞിട്ടുണ്ടാവും.ഇത്തിരിയോളം പോന്നൊരു കൊച്ചു ശരീരത്തിന് അതിന്റേതായ രീതിയിലുള്ള ഒരു പെട്ടി തന്നെ വേണമല്ലോ.മാത്രമല്ല ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് എന്റെ ശവപ്പെട്ടി തന്നെ എന്നോട് പിന്നീട് മോഴിയുകയുമുണ്ടായ്. “മനസ്സ്‌ നന്നായാലേ ശരീരം നന്നാവുന്ന്‍ അമ്മ പറഞ്ഞതും, എന്റെ വയറ്റില്‍ കൊക്കാപുഴു മെഴുതിരി കത്തിചിരിപ്പാണെന്ന കൂട്ടുകാരന്റെ മൊഴികളും ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരി അവശേഷിപ്പിച്ചു അകന്നു പോയ്‌.പുറമേ മെഴുതിരി ആയ പ്രകാശിക്കാന്‍ കഴിഞ്ഞില്ലേല്‍ അകത്തെ ഒരു തിരി വെട്ടം ഇത്തിരി ക്രിമികള്‍ക്ക് എങ്കിലും പ്രയോജനം ചെയ്തു എന്നൊരു ആശ്യാസം ആ വാക്കുകളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍..എന്ത് ആനന്തമാണ് മനസ്സിന് ഉണ്ടായതെന്നോ??ഇനിയവക്ക് അകത്തെ വെട്ടത്തെ കെടുത്തി പുറത്തിറങ്ങി എന്നെ ഭക്ഷിക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ ഹൃദയം തിടുക്കത്തിലൊന്നു ഞരങ്ങുകയും ചെയ്തു.ഇനി ക്രിമികളോട് ഒരു അപേക്ഷ .എന്നെ അധികം വേദനിപ്പിക്കാതെ തിന്നണം കേട്ടോ..പിന്നെ ഒടുക്കം എന്റെ ഹൃദയം.അതില്‍ നിങ്ങള്‍ പുളഞ്ഞു നീങ്ങുമ്പോള്‍ ഒരു ആനന്ദകരമായ അനുഭൂതി ഉണ്ടാവാന്‍ വഴിയില്ല.കാരണം സ്നേഹം ഉണ്ടേല്‍ അല്ലെ മനസ്സിന് വേദനയുടെ നിര്‍വൃതി അനുഭവിക്കാന്‍ കഴിയു”. മരിക്കാന്‍ പല തവണ തുനിഞ്ഞതും മണ്ണിനും വിണ്ണിനും ഗുണമില്ലേല്‍ പിന്നെ എന്തിനു ജീവിക്കണം എന്ന ചോദ്യത്തിന് മറുപടി തേടി അലഞ്ഞതും ഒടുക്കം “എനിക്കും ജീവിക്കണം” എന്നൊരു ഉത്തരത്തില്‍ ചെന്നെത്തിയപ്പോള്‍ ദേണ്ടെ...കിടക്കുന്നു..അതിനവസരം തരാതെ വെള്ളതുണി കൊണ്ട് പൊതിഞ്ഞു കുട്ടപ്പനാക്കി നെഞ്ചത്ത്‌ കുറെ  പൂക്കളും വെച്ച് ജീവിതത്തിലിന്നു വരെ കണ്ടിട്ടില്ലാത്ത സെന്റും പൂശി സ്പിരിറ്റിലും കുളിപ്പിച് ഒരു കൊച്ചു പെട്ടിക്കുള്ളില്‍..നോക്കണേ ഈ ഉല്ലോന്റെ   കിടപ്പ്..മൊത്തത്തില്‍ ഒരു ചന്തം തോനായ്കയില്ല.
ജീവിക്കണം എന്നൊരു തോനല്‍ ഉണ്ടായ് എന്ന് പറഞ്ഞുവല്ലോ.അതുണ്ടായത് പരസ്പരം ഒരിറ്റു വെള്ളം അവളുമായ് പങ്കു വെച്ചപ്പോഴാണ്.എന്റെ ആ  യാത്രക്കിടയിലെ ഒരു മധുര നിമിഷം.ഒരു 19 വയസ്സ് കാണും.കാഴ്ചയിലും തരക്കേടില്ല.ചുരിദാറായിരുന്നു വേഷം.പരീക്ഷാ സമയത്തെ പിള്ളാരെ പോലെ ഉറങ്ങീട്ടു കുറെ നാളായെന്നു ആ മിഴികള്‍ പറഞ്ഞറിയിക്കയും ചെയ്തിരുന്നു. ഒട്ടിയ കവിളു കൂടി കണ്ടപ്പോള്‍ വിശപ്പിന്റെയും ദാഹതിന്റെയും കാറ്റേറ്റ് വാടിയൊരു പൂവ് പോലെ തോനി. തനിക് ദാഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇത്തിരി ഭയത്തോടെ ഒന്ന് നോക്കുക മാത്രം ചെയ്തു.ദാഹം തീര്‍ന്നപ്പോള്‍ എങ്ങോട്ടാണെന്ന് ആരാഞ്ഞു.അതിനുത്തരമെന്നോണം ‘മരിക്കാന്‍ എന്നൊരു മറുപടി കൂടി കേട്ടപ്പോള്‍ ഒരു ksrtc ബസ്സിലെ യാത്ര പോലെ എന്റെ ഉള്ളൊന്നു കാളി എന്നത് അവളറിയാത്തൊരു രഹസ്യമായ്‌ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുക തന്നെ ചെയ്തു.എന്തെ അങ്ങനെ തോനാന്‍? “അവര്‍ എന്നെ കൊല്ലും”  എന്ന് നിസങ്കോചം പറഞ്ഞു.എന്തോ ആ അവസരത്തില്‍ കൂടുതല്‍ ഒന്നും ചോദിയ്ക്കാന്‍ മനസ്സ്‌ തുനിഞ്ഞില്ല.പിന്നെ ഞാന്‍ “ജീവിക്കാന്‍ പോവാ..വരുന്നോ എന്റെ കൂടെ” എന്നതിന് മൌനമായിരുന്നു ഉത്തരം.പക്ഷെ സംശയങ്ങളുടെ മാറാല പൊട്ടിച്ചു കൊണ്ട് വന്നു വണ്ടിയില്‍ കേറി. മരിക്കാന്‍ പോകുന്നവള്‍ക്ക് എന്ത് വന്നാലെന്താണെന്ന് അവള്‍ക് തോനി കാണണം..തീര്‍ച്ച..ജീവിതത്തിലേക്കുള്ള യാത്ര തുടരവേ പെട്ടന്നാണ് ഒരുപാട് തവണ തന്നില്‍ നിന്നകന്നു മാറിയ കാലന്റെ കയര്‍ ഒരു ടിപ്പറിന്റെ രൂപത്തില്‍ മുന്നില്‍ വന്നു പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറ്റിലൂടെ തന്റെ നിശ്യാസം അലിഞ്ഞില്ലാതാവുന്നത് പോലെ തോനി.കരയിലിട്ട ഒരു പരല്‍ മീനെ പോലെ ഹൃദയ ഭിത്തികള്‍ പതിയെ നിശ്ചലമാവും പോലെ.സൂര്യ രശ്മികള്‍ തന്റെ കണ്ണുകളില്‍ തട്ടി തിരികെ പോവയും അതിലൂടെ അവളുടെ രൂപം, മങ്ങി മങ്ങി അവസാനം നേരത്ത് ഇരുളിലൂടെ മാഞ്ഞു പോവയും ചെയ്തു.പിന്നെയും സൂര്യ കിരണങ്ങള്‍ അവിടെ ഒളി വീശുന്നുണ്ടായുന്നെലും തന്നില്‍ കൂരിരുട്ടയിരുന്നു അനുഭവപെട്ടത്‌.രക്ത ധമനികളില്‍ നിന്ന് ജീവന്റെ കണികകള്‍ ഇറ്റിറ്റു പോവുമ്പോള്‍ അത് കാണുവാന്‍ അകലെയെന്നോണം അരികിലായ്‌ കുറെ കാഴ്ചക്കാരും.ഇരുട്ടു പൂര്‍ണ്ണമായ്‌ തന്നെ കവര്നെടുത്തു കഴിഞ്ഞു.

ഇപ്പോള്‍ താന്‍ അവളെ ഇവിടെയെല്ലാം നോക്കി.വെളുത്ത മാലാഖയുടെ കരം വിട്ടു മരണത്തിന്റെ കൈകളില്‍ ചുംബിക്കുവാന്‍ കാലം അനുവാദം കൊടുതിട്ടുണ്ടാവില്ല എന്ന്‍ ചിന്തിച്ചു നിക്കുമ്പോള അപ്പുറത്ത് കാര്യമായ് തിരക്ക് അനുഭവപെട്ടത്‌.സത്യത്തിലാ കാഴ്ച തന്നില്‍ ചിരിയാണ് ഉണ്ടാക്കിയത്. മൌനത്തില്‍ ആഴ്ന്നു പോയാ ചിരിയവസാനം നിശ്യാസത്തിന്റെ ഭിത്തികളില്‍ തട്ടി നിന്നു .”ചടങ്ങുകള്‍ക്കൊടുവിലെ ചായസത്ക്കാരവും”. ആളുകള്‍ ഒന്നൊന്നായ് പിരിയുവാന്‍ തുടങ്ങി.ഏകാന്തതയുടെ തിരിയില്‍ എണണ പകര്‍ന്നു ഒടുക്കം കപ്യാരുടെ താഴിനാല്‍ ഗേറ്റും ബന്ധനസ്തനായ്‌.

സായാഹ്ന സൂര്യന്‍ തിരി താഴ്ത്തുവാന്‍ തുടങ്ങിയിരിക്കുന്നു.വിജനമായ തീരത്തില്‍ അവശേഷിക്കുന്ന മന്‍ കൂനകള്‍ പോലെ ശവക്കല്ലറകള്‍ കുരിശിനെ താങ്ങി നിന്നു. അതിനു മുകളിലായ് രാത്രിയുടെ ചിറകടികള്‍ അടുത്തടുത്ത്‌ വരുന്നു.പ്രകാശത്തിന്റെ കവാടങ്ങള്‍ ഭേദിച്ച് ഇരുളിലെ മൂകത തടി പക്ഷികള്‍ ചേക്കേറുന്നു.ശവംനാറി പൂക്കളുടെ ഗന്ധം അവിടെയെങ്ങും പറന്നു.മൂങ്ങകള്‍ പറന്നടുക്കുകയും വിജനമായ തീരങ്ങള്‍ക്കിരുവശങ്ങളില്‍ കറുത്തതും വെളുത്തതുമായ മാലാഖമാര്‍ പൂ ദളങ്ങള്‍ പോലെയുള്ള ചിറകുകള്‍ വീശി കാത്തു നില്‍ക്കുന്നു.നായ്ക്കളുടെ ഓരിയിടല്‍ ഉച്ചത്തിലാപ്പോള്‍ ഒരാത്മാവിന് ഭൂമിയില്‍ നിക്കാനുള്ള സമയം തീരാറായെന്ന പോലെ കിഴക്കന്‍ കാറ്റു വീശിയടിച്ചു.കാറ്റിന്റെ ഗതിയിലൂടെ വിഹ്യലതകള്‍ല്ലമൊടുവില്‍ തനിക്ക് പോവാനുള്ള സമയം കുറിക്കപെടുകയാണ്.നക്ഷത്രങ്ങള്‍ അപ്രത്ക്ഷ്യമാവുന്നു.ചന്ദ്ര മണ്ഡലം കണ്ണുകളില്‍  നിന്നു മാഞ്ഞു തുടങ്ങി. നിശബ്ദതയുടെ പേ ക്കിനാവുകള്‍ ഇരുളില്‍ തളക്കപ്പെട്ടു. കട വാവലുകള്‍ എത്തി തുടങ്ങവെ, കല്ലറയുടെ പഴുതിലൂടെ ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ താന്‍ തന്റെ ശരീരത്തില്‍ അന്ത്യ ചുംബനം നല്‍കി വിട പറഞ്ഞു..യാമാങ്ങള്‍ക്ക് പ്രേതങ്ങളുടെ തലോടല്‍ എന്ന പോലെ ഓരിയിടല്‍ ഉച്ചത്തിലായ്‌. ദുര്‍ഗന്ധം പേറുന്ന ശവ ക്കല്ലറക്ക്  മുകളിലായ്‌ ഹൃദ്യമായ സുഗന്ധതത്തോടെ പൂക്കള്‍ അര്‍പ്പിക്കപെട്ടു.തനിക് ചുറ്റും പ്രകൃതി ഒരുക്കിയ വലയം ഒരു നിമിഷത്തില്‍ മാഞ്ഞില്ലാതായപ്പോള്‍ അകലെ നിന്നും ഇടി മുഴക്കങ്ങളുടെ അലര്‍ച്ചയോടെ മാലാഖമാര്‍ ചിരി തൂവുന്നു. ഭയാനതകള്‍ നിറഞ്ഞു നിന്ന ആ രാത്രിക്ക് വിരാമം ഇട്ടു കൊണ്ട് ഭൂമിക്കും ആകാശത്തിനും നടുവിലായ്‌ കണ്ണുകളില്‍ മിന്നല്‍ പിണരിന്റെ വേഗമോടെ ഒരു നിഴല്‍ വെളിച്ചം രൂപപെട്ടു.ആ നിഴല്‍ പരപ്പിലൂടെ ആ ആത്മാവും പുതിയൊരു തുടക്കതിനായ്‌ അതിന്റെ അഗാധതയിലേക്ക് വലിചെരിയപെട്ടു...(പുതിയൊരു തുടക്കത്തിനു കാതോര്ത്തും കൊണ്ട്...